logo_ksit_white

മലയാളനിഘണ്ടു

logo_kerala_gov_white

മലയാളനിഘണ്ടു ഓൺലൈനിൽ ലഭ്യമാക്കാനുള്ള ഒരു ബൃഹത്പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണ് ഇവിടെ. മലയാളത്തിലെ സ്വരാക്ഷരങ്ങളിലും വ്യഞ്ജനാക്ഷരങ്ങളിലും ആരംഭിക്കുന്ന വാക്കുകളാണ് നിലവിൽ ഈ നിഘണ്ടുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശബ്ദതാരാവലി, മലയാള മഹാനിഘണ്ടു എന്നീ നിഘണ്ടുക്കളെയാണ് ഈ നിഘണ്ടുവിൽ പ്രധാനമായും ആശ്രയിച്ചിട്ടുള്ളത്. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി മലയാളത്തിലെ ഭാഷാഭേദപദങ്ങളും നിഘണ്ടുവിൽ ഉൾപ്പെടുത്തും. പൊതുസമൂഹത്തിന് പദസംഭാവനകൾ നൽകാനുള്ള സൗകര്യം ഈ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. സമഗ്രവും സമ്പൂർണവുമായ ഒരു ഓൺലൈൻ മലയാളനിഘണ്ടു തയ്യാറാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഭാഷാസ്നേഹികളുടെ പിന്തുണയും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.